നിങ്ങളുടെ ഫേസ്ബുക് അക്കൗണ്ട് എങ്ങനെയോക്കെ ഹാക്ക് ചെയ്യപ്പെട്ടേക്കാം. ?
N.B നമ്മുടെ ഭാഗത്തു നിന്നുള്ള ആശ്രദ്ധ ഒന്നുകൊണ്ടു മാത്രമേ നമ്മുടെ അക്കൗണ്ട് ഹാക്ക് ചെയ്യപെടുകയുള്ളു.

1. Facebook Security Vulnerabilities : ഫേസ്ബുക്കിന്റെ ഭാഗത്തു നിന്നുള്ള പാളിച്ചയെ ആണ് Facebook Security Vulnerabilities/Bugs എന്ന കൊണ്ട് ഉദ്ദേശിക്കുന്നത്. ഫേസ്ബുക്ക്ന്റെ ഭാഗത്തു നിന്ന് അത്തരം പാളിച്ചകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഈ കാരണങ്ങൾ കൊണ്ട് നിങളുടെ അക്കൗണ്ട് ഹാക്ക് ആവാൻ ഉള്ള സാധ്യത വളരെ വളരെ കുറവാണ് . അങനെ ഒരു ബഗ്ഗ്‌ അവരുടെ വെബ്സൈറ്റ് ൽ ഉണ്ടേൽ തന്നെ അതു അവർ വേഗം തന്നെ ഫിക്സ് ചെയ്യാറുണ്ട്. താങ്ക്സ് റ്റു Facebook Bug Bounty Programs .

2. Facebook Phishing Pages : ഏറ്റവും കൂടുതൽ ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ആവൂന്നതിന്റെ കാരണം Facebook Phishing Pages ആണ്. ഫേസ്ബുക്കിന് സമാനം ആയ ഡിസൈൻ ഇൽ ഒരു വെബ്സൈറ്റ് ഹാക്കർസ് ഉണ്ടാക്കി അതു ഹാക്കർന്റെ സെർവർ ഇൽ ഹോസ്റ്റ് ചെയ്യുന്നു . വിക്‌ടിംനെ സോഷ്യൽ എഞ്ചിനീയറിംഗ് ട്രിക്‌സ് യൂസ് ചെയ്തു അവിടെ ലോഗിൻ ചെയ്യിപ്പിക്കുന്നു. നിങൾ ലോഗിൻ ചെയ്യാൻ ഉപയോഗിച്ച username ആൻഡ് പാസ്സ്‌വേർഡ് ഹാക്കർന് അതുവഴി ലഭിക്കുന്നു . ഇങനെ ആണ് Phishing വർക്ക് ചെയ്യുന്നത്.
ഒരിക്കലും ഫേസ്ബുക്ക്നു പുറത്തു വേറെ ഒരു വെബ്സൈറ്റ് ലും നികൾടെ ഫേസ്ബുക് ഡീറ്റൈൽസ് കൊടുക്കാതെ ഇരിക്കുക.
ഫേസ്ബുക്കിന് ഉള്ളിൽ തന്നെ ഫിഷിങ് പേജ് ഉണ്ടാക്കാൻ സാധിക്കും, app.facebook.com എന്ന ഡൊമൈൻ ഇലും ഇതുപോലെ Phishing പേജ് കാണാർ ഉണ്ട് . സ്‌ക്രീന്ഷോട്ട് ചുവടെ ചേർക്കുന്നു.2. Malicious Facebook Applications : എന്റെ പ്രൊഫൈൽ ഇൽ നിന്ന് വേറെ ആരോ പോസ്റ്റ് ചെയ്യുന്നു എന്ന് പറയുന്നവർ ഇത് ശ്രദ്ധിക്കുക. നിങൾ ഒരു ഫേസ്ബുക് അപ്ലിക്കേഷൻ യൂസ് ചെയ്യുബോൾ നിങൾ ആ അപ്ലിക്കേഷൻന് പല പേർമിഷൻസ്ഉം കൊടുക്കുന്നു . നിങളുടെ മെസ്സേജസ് അനലൈസ് ചെയ്യാൻ തുടങ്ങി നിങളുടെ വാൾ ഇൽ പോസ്റ്റ് ചെയ്യാൻ വരെ. Malicious ആയിട്ടുള്ള പല അപ്പ്ലിക്കേഷൻസ് ഉം ഫേസ്ബുക്കിൽ ഉണ്ട് . ഫേസ്ബുക് അപ്പ്സ് യൂസ് ചെയ്യുമ്പോ സൂക്ഷിക്കുക. നിങൾ മാനേജ് ചെയ്യുന്ന പേജ് വരെ takeover ചെയ്യാൻ ഉള്ള പേർമിഷൻസ് ഫേസ്ബുക് അപ്പ്സിനു ഉണ്ട് ( അങനെ ഉള്ള അപ്പ്സ് പബ്ലിഷ് ചെയ്യാൻ ഫേസ്ബുക് സമ്മതിക്കാർ ഇല്ല എന്നിരുന്നാലും ടാര്ജറ്റഡ് അറ്റക്കസ് ന് ഉള്ള സാധ്യത തള്ളി കളയാൻ പറ്റില്ല ) അപ്പ്സ് യുസ് ചെയ്തു കഴിഞ്ഞ് അപ്പ്സ്ന്റെ Access എടുത്ത് കളയുക.

3. KEYLOGGERS, SPYWARES etc : നമ്മൾ കീബോർഡ് ഇൽ ടൈപ്പ് ചെയ്യുന്ന കാര്യങ്ങൾ എല്ലാം സേവ് ചെയ്തുവെച്ചു ഹാക്കർസ്ന് അത് കൈമാറുന്ന പ്രോഗ്രാമുകൾ ആണ് കീലോഗേർസ് എന്ന് വിളിക്കുന്നത്. നമ്മൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ ഇൽ അത്തരം പ്രോഗ്രാംസ് ഉണ്ടെങ്കിൽ അവർ നമ്മൾ ഫേസ്ബുക് ഓ ജിമെയിൽ ഓ ലോഗിൻ ചെയ്യാൻ യുസ് ചെയുന്ന Username ആൻഡ് Password കീബോർഡ് ഇൽ ടൈപ്പ് ചെയ്യുന്നതിനനുസരിച്ചു സേവ് ചെയ്ത് വെക്കുകയും ഹാക്കർസ്ന് കയ്യ്മാറുകയും ചെയ്യും. കമ്പ്യൂട്ടർഇൽ ആന്റി വൈറസ് സോഫ്റ്റ്‌വെയർ യുസ് ചെയ്യുക. ഇന്റർനെറ്റ് കഫേ ഇൽ ഫേസ്ബുക് ഉസ് ചെയ്യുമ്പോൾ പാസ്സ്‌വേർഡ് എന്റർ ചെയ്യാൻ കഴിവതും VIRTUAL KEYBOARD യൂസ് ചെയ്യുക, Hardware Keyloggers ഉണ്ടാവാൻ ഉള്ള സാധ്യത ഉള്ളകൊണ്ടു ആണ് അങനെ ഒരു നിർദ്ദേശം.

4. ഒരു സ്‌ട്രോങ്, Guess ചെയ്യാൻ പറ്റാത്ത പാസ്സ്‌വേർഡ് ഉസ് ചെയ്യുക
ഇത്രേം കാര്യങ്ങൾ ശ്രദിച്ചാൽ തന്നെ നിങളുടെ ഫേസ്ബുക് / സോഷ്യൽ മീഡിയ അക്കൗണ്ട്സ് സുരക്ഷിതം ആയിരുക്കും.

P.S : കാമുകന് / കാമുകിക്ക് പാസ്സ്‌വേർഡ് കയ്യ്മാറുക, കൂട്ടുകാരന്റെ കമ്പ്യൂട്ടർ ഇൽ പാസ്സ്‌വേർഡ് സേവ് ചെയ്തു വെക്കുക, ഫേസ്ബുക് പാസ്സ്‌വേർഡ് റീസെറ്റ് കോഡ് പറഞ്ഞു കൊടുക്കുക പോലുള്ള മണ്ടത്തരങ്ങൾ കൊണ്ടും അക്കൗണ്ട് ഹാക്ക് ആയേക്കാം :D ഫ്രീ വൈഫൈ എവിടെ കണ്ടാലും ഓടി പോയി കണക്ട് ചെയ്യുമ്പോഴും ഒന്ന് സൂക്ഷിക്കുക :p
ഉപകാരപ്രദം ആയി തോന്നിയാൽ ഷെയർ ചെയ്യുക :)

Hemanth Joseph

.

No comments:

Post a Comment

Note: Only a member of this blog may post a comment.